ആലപ്പി ബീച്ച് ക്ലബ്ബും നവാസ് ഫൗണ്ടേഷനും സംയുക്തമായി നവാസ് അനുസ്മരണവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗാലൽഭ്യം തെളിയിച്ച ഡോക്ടർ റാണി മറിയ തോമസ്, പുന്നപ്ര ജ്യോതികുമാർ, ശിവാനി ശിവകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ക്ലബ് പ്രസിഡന്റ് വി ജി വിഷ്ണു അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സി വി മനോജ് കുമാർ സ്വാഗതം പറഞ്ഞു. ആലപ്പുഴ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ എസ് കവിത മുഖ്യാതിഥിയായി. റോയി പി തിയോച്ചൻ, ഹാരിസ് രാജ, ഹബീബ് തയ്യിൽ, കെ ജെ പ്രവീൺ, എ എൻ പുരംശിവകുമാർ, ഹരികുമാർ വാലേത്ത്, നഗരസഭ അംഗങ്ങളായ റഹിയാനത്ത്, ഡോ. ലിന്റാ, ബി നസീർ, ജി മനോജ് കുമാർ, കെ ആനന്ദ് ബാബു, സുജാത് കാസിം, രാജേഷ് രാജഗിരി എന്നിവർ സംസാരിച്ചു.
English Summary: Commemoration and Education Awards