സി പി ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് നടത്തുന്ന സമ്മേളനങ്ങളോടനുബന്ധിച്ച് അനുബന്ധ പരിപാടികളൊന്നും ഇല്ല. ഇന്ന് 92 ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നു. 6 ബ്രാഞ്ചുകളിൽ സെക്രട്ടറിമാരായി വനിതകൾ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാർച്ച് മാസത്തിനുള്ളിൽ ജില്ലയിലെ 1350 ബ്രാഞ്ചുകളിലും സമ്മേളനങ്ങൾ പൂർത്തിയാകും. ഏപ്രിൽ, മെയ് മാസങ്ങളിലാണ് ലോക്കൽ സമ്മേളനങ്ങൾ. ആഗസ്റ്റ് 20, 21,22 തീയതികളിൽ ആലപ്പുഴയിൽ വെച്ചാണ് ജില്ലാ സമ്മേളനം.
ഹരിപ്പാട് മണ്ഡലത്തിലെ കരുവാറ്റ സി വി സി എസ് 350 ബ്രാഞ്ച് സമ്മേളനം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ടി മോഹനനെയും അസിസ്റ്റന്റ് സെക്രട്ടറിയായി ജെ അതുല്യയെയും തിരഞ്ഞെടുത്തു. കാർത്തികപ്പള്ളി പൂച്ചവാതുക്കൽ ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി കെ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി എസ് സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറിയായി ശരത് സുകുമാരൻ എന്നിവരെ തെരഞ്ഞെടുത്തു. കുമാരപുരം മുതലപ്പള്ളി ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി ബി സുഗതൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കെ രതീശൻ പിള്ളയെ തെരഞ്ഞെടുത്തു. വീയപുരം ഈസ്റ്റ് ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം ഡി അനീഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി സുജാത ബാബുവിനെയും, അസിസ്റ്റന്റ് സെക്രട്ടറിയായി സി പി ദയാനന്ദൻ എന്നിവരെ തെരഞ്ഞെടുത്തു. ചെറുതന പോച്ച ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം സോമൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി മാത്യു എബ്രഹാം, അസിസ്റ്റന്റ് സെക്രട്ടറിയായി രതീഷ് എന്നിവരെ തെരഞ്ഞെടുത്തു. ചിങ്ങോലി സാംസ്കാരികനിലയം ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി വി രാജീവ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കെ സഹദേവൻ, അസിസ്റ്റന്റ് സെക്രട്ടറിയായി ജിഷ എന്നിവരെ തെരഞ്ഞെടുത്തു. ഹരിപ്പാട് ടൗൺ ബ്രാഞ്ച് സമ്മേളനം എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എ ശോഭ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ആർ മുരളീധരൻ, അസിസ്റ്റന്റ് സെക്രട്ടറിയായി ഷാൻ പി രാജ് എന്നിവരെ തിരഞ്ഞെടുത്തു. പള്ളിപ്പാട് തെക്ക് മണക്കാട് ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം ഇ ബി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി പി ജയപ്രകാശ്, അസിസ്റ്റന്റ് സെക്രട്ടറിയായി ഷാജിഎന്നിവരെ തിരഞ്ഞെടുത്തു. പള്ളിപ്പാട് വടക്ക് നീണ്ടൂർ വഴുതാനം ബ്രാഞ്ച് സമ്മേളനം മണ്ഡലം കമ്മിറ്റി അംഗം കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കൊച്ചു കുഞ്ഞിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി എസ് ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.
അമ്പലപ്പുഴ മണ്ഡലത്തിലെ കുറവൻതോട് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി വാമദേവൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി അനസ്, അസിസ്റ്റന്റ് സെക്രട്ടറിയായി നസീർ എന്നിവരെ തെരഞ്ഞെടുത്തു. നന്ദാവനം ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ഉത്തമൻ, അസിസ്റ്റന്റ് സെക്രട്ടറിയായി എൻ ശ്രീകുമാർ എന്നിവരെ തെരഞ്ഞെടുത്തു. കരുമാടി കിഴക്ക് ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗൻ വി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി സാജു തോമസ്, അസിസ്റ്റന്റ് സെക്രട്ടറിയായി ബിന്ദുമോൾ എന്നിവരെ തെരഞ്ഞെടുത്തു. കരിമ്പാവളപ്പ് ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി നസീർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ഷൈജു, അസിസ്റ്റന്റ് സെക്രട്ടറിയായി രതീശൻ എന്നിവരെ തെരഞ്ഞെടുത്തു. പഴയങ്ങാടി ബ്രാഞ്ച് സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ഉഷ, അസിസ്റ്റന്റ് സെക്രട്ടറിയായി മുരളി എന്നിവരെ തെരഞ്ഞെടുത്തു. ഐ ഡി പ്ലോട്ട് ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി ഇ കെ ജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ശ്യാംകുമാർ, അസിസ്റ്റന്റ് സെക്രട്ടറിയായി രംഗൻ എന്നിവരെ തെരഞ്ഞെടുത്തു. കന്നിട്ട ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി ആർ ഹാരിസ്, അസിസ്റ്റന്റ് സെക്രട്ടറിയായി സി എസ് സജീവ് എന്നിവരെ തെരഞ്ഞെടുത്തു. പുല്ലമ്പിലാ ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി രാജ്മോഹൻ, അസിസ്റ്റന്റ് സെക്രട്ടറിയായി ലേഖ എസ് നായർ എന്നിവരെ തെരഞ്ഞെടുത്തു.
ചേർത്തല സൗത്ത് മണ്ഡലത്തിലെ മരുത്തോർവട്ടം 11-ാംമൈൽ ബ്രാഞ്ച് സമ്മേളനം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കെ പി ജയൻ, അസിസ്റ്റന്റ് സെക്രട്ടറിയായി എം ജെ സ്കറിയ എന്നിവരെ തെരഞ്ഞെടുത്തു. ആലപ്പുഴ മണ്ഡലത്തിലെ നവയുഗം എ ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി തങ്കമണി ഗോപിനാഥിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി ലീല അശോകനേയും തെരഞ്ഞെടുത്തു.
ചെങ്ങന്നൂർ മണ്ഡലത്തിലെ ചെങ്ങന്നൂർ ടൗൺ ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ആർ സന്ദീപ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി മാത്തുക്കുട്ടി, അസിസ്റ്റന്റ് സെക്രട്ടറിയായി ഷിബു എന്നിവരെ തെരഞ്ഞെടുത്തു.
ഭരണിക്കാവ് മണ്ഡലത്തിലെ പുല്ലുകുളങ്ങര മഠത്തിലേത്ത് ബ്രാഞ്ച് സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി കെ കെ പ്രശാന്ത് സന്യാൽ അസിസ്റ്റന്റ് സെക്രട്ടറിയായി ജാസ്മിൻ എന്നിവരെ തെരഞ്ഞെടുത്തു. പത്തിയൂർക്കാല ബി ബ്രാഞ്ച് സമ്മേളനം മണ്ഡലം സെക്രട്ടറി വി പ്രശാന്തൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിയായി ജലജ യു, അസിസ്റ്റന്റ് സെക്രട്ടറിയായി കെ ഉത്തമൻ എന്നിവരെ തെരഞ്ഞെടുത്തു. പതിനൊന്ന് ബി ബ്രാഞ്ച് സമ്മേളനം ജില്ലാ കൗൺസിൽ അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി വൈ റഷീദിനെ തെരഞ്ഞെടുത്തു. മഞ്ഞാടിത്തറ ബ്രാഞ്ച് സമ്മേളനം മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി റഹിം കൊപ്പാറ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി എസ് ആതിര, അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ദിരാമ്മ എന്നിവരെ തെരഞ്ഞെടുത്തു. ദേശത്തിനകം ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം എൻ സുകുമാരപിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയായി എൻ സോമലത, അസിസ്റ്റന്റ് സെക്രട്ടറിയായി ആകാശ് ആർ ഉണ്ണിത്താൻ എന്നിവരെ തെരഞ്ഞെടുത്തു.