Site icon Janayugom Online

പാണാവള്ളി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് തുടക്കം

പാണാവള്ളി ഗ്രാമപഞ്ചായത്തിലെ കേരഗ്രാമത്തിന്റേയും അനുബന്ധ പരിപാടികളുടേയും ഉദ്ഘാടനം കൃഷിമന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. കേരഗ്രാമം പദ്ധതിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് നാളികേരത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ പരിശ്രമിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. മൂല്യവർധിത ഉത്പന്ന നിർമാണം കേരകർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കും.

തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ കൂട്ടായ്മകളിലൂടെ ജനകീയ ക്യാമ്പയിൻ വഴി പദ്ധതി ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെന്ന് മന്ത്രി പറഞ്ഞു. പാണാവള്ളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എംഎൽഎ അധ്യക്ഷത വഹിച്ചു. പമ്പ് സെറ്റുകളുടെ വിതരണം എ എം ആരിഫ് എം പി നിർവഹിച്ചു.

ജൈവവളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷും തെങ്ങുകയറ്റ യന്ത്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദും ഇടവിള കിറ്റ് ജില്ലാ പഞ്ചായത്ത് അംഗം എസ് ജയകുമാറും വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ ആർ ശ്രീരേഖ പദ്ധതി വിശദീകരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എലിസബത്ത് ഡാനിയൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് എസ് ബീന, അസിസ്റ്റന്റ് ഡയറക്ടർ എം എ സിറാജ്ജുദീൻ, കൃഷി ഓഫീസർ കെ ഫാത്തിമ റെഹിയാനത്ത്, പഞ്ചായത്ത് സെക്രട്ടറി ആർ എ പ്രദീപ് കുമാർ, തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version