Site iconSite icon Janayugom Online

ഇന്‍സ്റ്റഗ്രാമില്‍ കമ്മന്റ് ഇട്ടു; ട്യൂബ് ലൈറ്റുകളും മറ്റും ഉപയോഗിച്ച് സ്കൂൾ വിദ്യാർത്ഥികള്‍ തമ്മില്‍ തല്ലി

ഇന്‍സ്റ്റഗ്രാമിലെ കമന്റിനെ ചൊല്ലി സ്കൂൾ വിദ്യാർത്ഥികള്‍ തമ്മില്‍ തല്ലി. പാലക്കാട് കുമരനെല്ലൂർ ഗവണ്‍മെന്റ് സ്കൂളിലെ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർഥികളാണ് തമ്മിൽ തല്ലിയത്. രണ്ട് ഗ്യാങ്ങുകളായി തിരിഞ്ഞായിരുന്നു ആക്രമണം. ഈ ഗ്യാങ്ങുകൾക്ക് ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ടും ഉണ്ട്. അതില്‍ വന്ന ഒരു കമന്റാണ് തര്‍ക്കത്തിന് കാരണമായത്. ട്യൂബ് ലൈറ്റ് ഉപയോഗിച്ചാണ് തമ്മില്‍ തല്ലിയത്. രണ്ടാം പാദവാർഷിക പരീക്ഷ നടക്കുന്ന സമയത്താണ് സംഘര്‍ഷം ഉണ്ടാവുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് എത്തുമ്പോഴേക്കും നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാർത്ഥികളെ പിടിച്ചുമാറ്റി. 

Exit mobile version