കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ വെള്ളി മെഡൽ നേടിയ അബ്ദുല്ല അബൂബക്കറുടെ വീട്ടിൽ മാതാപിതാക്കളെ ആശംസ അറിയിക്കാൻ തിരക്കോട് തിരക്ക്. ചെക്യാട് പഞ്ചായത്തിലെ നാരങ്ങാളിയിൽ അബ്ദുല്ലയുടേയും കുനിയപൊയിൽ സാറയുടേയും മകനാണ് അബ്ദുല്ല അബൂബക്കർ. ഭുവനേശ്വറിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ സ്വർണ്ണം നേടിയാണ് ലോക മീറ്റിന് യോഗ്യത നേടിയത്. 17.19 മീറ്റർ പിന്നിട്ടാണ് ലോക അത് ലറ്റിക്സ് ചാമ്പ്യൻ ട്രിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യൻ കോമൺവെൽത്ത് ഗെയിംസിലും യോഗ്യത നേടിയിട്ടുണ്ട്.
ലോക സ്പോർട്സ് ഭൂപടത്തിൽ സ്ഥാനം പിടിച്ച അബ്ദുല്ല അബൂബക്കർ 100 മീറ്റർ ഓട്ടത്തിലൂടെയാണ് സ്പോർട്സിൽ പങ്കെടുക്കുന്നത്. വാണിമേൽ എംയുപിയിലെ പിഇടി അധ്യാപകൻ കവൂർ അലിയാണ് അബ്ദുല്ലയെ സ്പോർടസ് രംഗത്തേക്ക് എത്തിച്ചത്. പേരോട് ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ പഠനമാരംഭിച്ച അബ്ദുല്ല അബൂബക്കർ പാലക്കാട് കല്ലടി സ്കൂളിലേക്ക് 10-ാം ക്ലാസ് പഠനം മാറ്റി. സ്പോർട്സിൽ ശ്രദ്ധക്കായാണ് മാറിയത്. അവിടെ നിന്നാണ് ട്രിപ്പിൾ ജമ്പിലേക്ക് മാറുന്നത്. 96 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച അബ്ദുല്ല എറണാകുളത്താണ് ഡിഗ്രിക്ക് ചേർന്നത്. ജൂനിയർ നേഷണൽ, ജൂനിയർ ഫെഡറേഷൻ എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം, നേഷണൽ മീറ്റിൽ വെള്ളമെഡൽ എന്നിങ്ങനെ കരസ്ഥമാക്കിയിട്ടുണ്ട്. എയർഫോഴ്സിൽ
സർജറായി ജോലിയിൽ പ്രേവേശിക്കുകയും ചെയ്തു. മലേഷ്യയിൽ നടന്ന സ്കൂൾ ഏഷ്യൻ മത്സരത്തില്‍ സ്വർണ മെഡലും, ബ്രസീലിൽ നടന്ന സ്കൂൾ വേൾഡിൽ ഏഴാം സ്ഥാനവും ലഭിച്ചിരുന്നു.
നാട്ടുകാരോടൊപ്പം ഏറെ സന്തോഷം പങ്കിടുകയാണ് കുടുംബാംഗങ്ങളം. ഏറെ സന്തോഷമുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അബ്ദുല്ലയുടെ വിജയത്തിൽ മാത്രമല്ല എൽദോസ് പോൾ സ്വർണ്ണം നേടിയതിലും സന്തോഷമുണ്ട്. രണ്ടും നമ്മുടെ നാടിന് അഭിമാനമാണ്. മെഡൽ കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നതായി മാതാവും പറഞ്ഞു. സ്പോർട്സിൽ പ്രവേശിച്ച തുടക്കം മുതൽ തന്നെ പ്രതീക്ഷയുണ്ടായിരുന്നു. ഒളിമ്പിക്സ് മെഡൽ കിട്ടാൻ ദൈവം സഹായിക്കട്ടൈ എന്ന് മാതാപിതാക്കൾആശംസിച്ചു. അബ്ദുല്ലയുടെ കോച്ചുമാരോട് മാതാപിതാക്കൾ നന്ദി പറഞ്ഞു.
വെള്ളി മെഡൽ ലഭിച്ചെന്ന വാർത്ത എത്തിയതോടെ അബ്ദുല്ല അബൂബക്കറുടെ വീട്ടിൽ ജന പ്രവാഹമാണ്. മകന്റെ വിജയത്തിൽ സന്തോഷം പങ്കിടുന്ന മാതാപിതാക്കളോടൊപ്പം നാടൊന്നായി പങ്കെടുക്കുകയായിരുന്നു. ഇ കെ വിജയൻ എംഎൽഎ ഉൾപ്പെടെ ജന പ്രതിനിധികൾ, വിവിധ പാർട്ടി നേതാക്കൾ, വിവധ തുറകളിലുമുള്ളവരുമെത്തി. വിവിധ ഭാഗങ്ങളിൽ നിന്ന് പ്രമുഖർ അബ്ദുല്ല അബൂബക്കറുടെ പിതാവിനെ വിളിച്ച് അഭിനന്ദനമറിയിക്കുന്നുണ്ട്.
English Summary: Commonwealth Games; Abdullah Abubakar’s silver medal made the nation proud
You may like this video also