ഡൽഹിയിലെ ജഹാംഗീർപുരി ജെ ബ്ലോക്കിൽ ഇരു സമുദായങ്ങൾ തമ്മിൽ വീണ്ടും സംഘർഷം. ചൊവ്വാഴ്ച രാത്രിയുണ്ടായ വാക്കേറ്റം കല്ലേറിൽ കലാശിക്കുകയായിരുന്നു. നേരത്തെ രാമനവമി റാലിക്കിടയിലും പ്രദേശത്ത് കല്ലേറുണ്ടായിരുന്നു.
സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താൻ പട്രോളിങ് ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
English summary;Communal clashes in Jahangirpuri again
You may also like this video;