Site iconSite icon Janayugom Online

നേപ്പാളില്‍ സാമുദായിക സംഘര്‍ഷം

നേപ്പാളിലെ തെക്കൻ ജില്ലയായ റൗത്തഹട്ടിൽ രണ്ട് സാമുദായിക വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചു. ഗൗർ നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വ്യാഴാഴ്ച ഒരു വിവാഹ ഘോഷയാത്രയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ശനിയാഴ്ച രാവിലെ വീണ്ടും കല്ലേറും അക്രമവും ഉണ്ടായതോടെ അധികൃതര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റതായും വാഹനങ്ങൾ അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പൊലീസിനെയും സുരക്ഷാ സേനയേയും വിന്യസിച്ചു. 

Exit mobile version