രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സാമുദായിക സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പരമാവധി സംയമനം പാലിക്കണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(ഇജിഐ). വിഭാഗീയത സൃഷ്ടിക്കാനുള്ള വലിയ കളിയിലെ കരുക്കളായി മാറരുതെന്നും മാധ്യമങ്ങളോട് എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ പരിശോധിക്കുന്നതിലും അവതരിപ്പിക്കുന്നതിലും മാധ്യമങ്ങൾ ആവശ്യമായ ജാഗ്രത പുലർത്തുന്നില്ലെന്ന കാര്യം നിരാശാജനകമാണെന്ന് പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
ഇലക്ട്രോണിക്, ഡിജിറ്റൽ, സോഷ്യൽ മീഡിയകളിൽ ഇത് പ്രകടമാണെന്നും ഇജിഐ ചൂണ്ടിക്കാട്ടി. അനുമാനങ്ങളിലെത്താൻ തിരക്കുകൂട്ടുന്നതും, കൃത്യമായ വിവരങ്ങളും സാഹചര്യങ്ങളും കണക്കിലെടുക്കാതെ ഏതെങ്കിലും സമുദായത്തിൽ ഉത്തരവാദിത്തം അടിച്ചേൽപ്പിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുന്നതിനാൽ, അവ ഒഴിവാക്കണമെന്നും ഇജിഐ ആവശ്യപ്പെട്ടു. മധ്യപ്രദേശ്, കർണാടക, ഡൽഹി എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രസ്താവന.
English summary;Communal conflicts; The Editors’ Guild told the media not to become cowards
You may also like this video;