Site iconSite icon Janayugom Online

വര്‍ഗീയ പരാമര്‍ശം : യുപിയില്‍ 47 ഹിന്ദുത്വനേതാക്കള്‍ക്കെതിരെ കേസ്

നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളും, റെസ്റ്റോറന്റുകളും അടുച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ യോഗത്തില്‍ വര്‍ഗീയ പ്രസ്ഥാവന നടത്തിയെന്നാരോപിച്ച് ഷാംലി ജില്ലയില്‍ 47 ഹിന്ദുത്വ വാദികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു .

പ്രതിഷേധത്തിനിടെ അവര്‍ മതപരമായ മുദ്രാവാക്യം വിളിക്കുകയും ‚മുസ്ലീങ്ങള്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, പ്രസ്ഥാവനകള്‍ നടത്തുകയും ചെയ്താതി പൊലീസ് പറയുന്നു. ഇതിനിടെ യോഗ് സാധന് ആശ്രമത്തിലെ മഹന്ത് സ്വാമിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29ന് താനഭവന്‍ ടൗണില്‍ അനുമതിയില്ലാതെ ഹിന്ദു പഞ്ചായത്ത് നടത്തിയിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലിന് പുറത്ത് കൂടി, നഗരത്തിലെ ക്ഷേത്രങ്ങളുടെ നൂറ് മീറ്റര്‍ പരിധിയിലുള്ള അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഭാരതീയ ന്യായ സന്‍ഹിതിയുടെ പ്രധാനപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് 47പേര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്. സെപ്റ്റംബര്‍ 30ന് സമര്‍പ്പിച്ച എഫ്ഐആറില്‍ മഹന്ദ് സ്വാമി യശ്വീറിന്റെ പേരും ഉണ്ടെന്ന് എസ് എച്ച് ഒ വീരേന്ദര്‍ കസാന പറഞ്ഞു. പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ പ്രര്‍ത്തകരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു 

Exit mobile version