Site iconSite icon Janayugom Online

രാമനവമി ആഘോഷങ്ങള്‍ക്കിടെ വര്‍ഗീയ കലാപം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട്: മൗന സമ്മതം നല്‍കി അധികൃതര്‍

തെരഞ്ഞെടുപ്പ് വിജയങ്ങളെ ലക്ഷ്യമിട്ട് കലാപകാരികൾക്കെതിരെയുള്ള ശക്തമായ നടപടികളിൽ നിന്ന് ഭരണകൂടങ്ങൾ പിൻവാങ്ങുന്നു. തെരുവുകളിൽ നടന്ന സായുധ പ്രകടനങ്ങളിലും വിദ്വേഷ മുദ്രാവാക്യങ്ങളിലും അക്രമസംഭവങ്ങളിലും ദേശീയ ഭരണകൂടം മൗനം പാലിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പിന്തുണയോടെയാണ് സംഘര്‍ഷങ്ങളെന്ന ആരോപണം ഇതിനിടെ ശക്തമാകുകയാണ്.

രാമനവമി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഭാഗങ്ങളിലായി നടന്ന ശോഭായാത്രകളാണ് വര്‍ഗീയ സംഘട്ടനങ്ങള്‍ക്കിടയാക്കിയത്. മുസ്ലിം ആരാധനാലയങ്ങൾക്ക് മുമ്പില്‍ വിദ്വേഷ മുദ്രാവാക്യങ്ങളോ, പ്രകോപനങ്ങളോ ഉണ്ടാക്കിയതാണ് പരസ്പരം ഏറ്റുമുട്ടലിലെത്തിയത്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും കല്ലേറും തീവയ്പും വർഗീയ സംഘർഷങ്ങളുമുണ്ടായത്. അതിനിടെ ബിഹാറില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെയുണ്ടായ കലാപത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിന്നു. ഇത്രയൊക്കെ കലാപമുണ്ടായിട്ടും അക്രമികള്‍ക്കെതിരെ ഒരു നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.


ലേഖനം വായിക്കാം: നവമി സംഘര്‍ഷങ്ങളിലെ ജനാധിപത്യ വെല്ലുവിളി


‘ബിജെപി, ബജ്റംഗ്‍ദൾ തുടങ്ങിയ വലതുപക്ഷ ഗ്രൂപ്പുകളാണ് സംഘർഷത്തിന് പിന്നിൽ ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ലെന്ന്’ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന വർഗീയ കലാപങ്ങള്‍ ഓരോ വർഷങ്ങളിലും കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്. മുമ്പ് വര്‍ഗീയ സംഘര്‍ഷങ്ങളില്ലാതിരുന്ന സംസ്ഥാനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കലാപം പടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനയുഗം എഡിറ്റോറിയല്‍ പേജില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച യെസ്‌കെയുടെ ലേഖനത്തില്‍ നിന്ന്

Eng­lish Sum­ma­ry: Com­mu­nal riots dur­ing Ram Nava­mi cel­e­bra­tions ahead of elec­tions: Author­i­ties gave tac­it consent

You may also like this video

Exit mobile version