Site iconSite icon Janayugom Online

വിദ്വേഷ പ്രചാരണം: സന്ദീപ് വാര്യർക്കെതിരെ പരാതി

കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വർഗീയ കലാപം ഉണ്ടാക്കുവാനും ഒരു സമുദായത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടെ നുണപ്രചരണം നടത്തിയ ബിജെപി നേതാവ് സന്ദീപ് ജി വാര്യർ ഉൾപ്പെടെയുള്ളവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ കളമശേരി പൊലീസിൽ പരാതി നൽകി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ച വിദ്വേഷ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് പരാതി.
അതേസമയം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കെപിസിസി പരാതി നല്‍കി. ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍, മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ദക്ഷിണേന്ത്യന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ റിവ തോളൂര്‍ ഫിലിപ്പ് എന്നിവര്‍ക്കുമെതിരെയാണ് കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി സരിന്‍ ഡിജിപിക്ക് പരാതി നല്‍കിയത്.

വിഎച്ച്പി സംസ്ഥാന അധ്യക്ഷ കെ പി ശശികല, മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ എഡിറ്റര്‍ ഷാജന്‍ സ്കറിയ എന്നിവര്‍ക്കും കര്‍മ ന്യൂസ്, ‘കാസ’ എന്നിവയ്ക്കുമെതിരെയും വിവിധ സംഘടനകളും വ്യക്തികളും പരാതികള്‍ നല്‍കിയിട്ടുണ്ട്.

Eng­lish Sum­ma­ry: Com­mu­nal social media post: Com­plaint against Sandeep Warrier
You may also like this video

Exit mobile version