പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കമ്മ്യൂണിസ്റ്റ്, തൊഴിലാളി പാര്‍ട്ടികള്‍. ഇസ്രയേല്‍, ഇറാന്‍, പലസ്തീന്‍, ഈജിപ്റ്റ്, ഡെന്മാര്‍ക്ക് തുടങ്ങിയ 21 രാജ്യങ്ങളിലെ പാര്‍ട്ടികളാണ് പ്രസ്താവന പുറത്തിറക്കിയത്. അധിനിവേശം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഫാസിസ്റ്റ് വലതുപക്ഷ സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇസ്രയേല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന്റെ വലതുപക്ഷ ഫാസിസ്റ്റ് സര്‍ക്കാരാണ് ഉത്തരവാദി.
സംഘര്‍ഷം സെെനികമായി പരിഹരിക്കുക അസാധ്യമാണ്. അധിനിവേശം അവസാനിപ്പിക്കുകയും പലസ്തീന്‍ ജനതയുടെ ന്യായമായ അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിക്കുകയുമാണ് സംഘര്‍ഷത്തിന് പരിഹാരമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രയേലി അധിനിവേശത്തിനെതിരെയുള്ള പലസ്തീൻ ജനതയുടെ ചെറുത്തുനില്പിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായി ഇറാഖി കമ്മ്യൂണിസ്റ്റ് പാർട്ടിയും പ്രസ്താവന പുറത്തിറക്കി.
English Summary: Communist and Labor parties in solidarity with Palestine
You may also like this video