Site iconSite icon Janayugom Online

യുകെയിൽ ഒമിക്രോണിന്റെ സമൂഹവ്യാപനം

യുകെയിൽ ഒമിക്രോൺ വകഭേദത്തിന്റെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രി . നിലവിലുള്ള കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളെ ഒമിക്രോൺ മറികടക്കുമോയെന്ന്​ ഇപ്പോൾ പറയാനാവില്ലെന്നും മന്ത്രി സാജിദ് ജാവേദ് അറിയിച്ചു.

ഇംഗ്ലണ്ടിൽ ഇതുവരെ 261 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്​. സ്​കോട്ട്​ലൻഡിൽ 71 പേർക്കും ​വെയ്​ൽസിൽ നാല്​ പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതുവരെ 336 പേർ രോഗബാധിതരായെന്നാണ്​ കണക്കാക്കുന്നത്​.

രോഗം സ്ഥിരീകരിച്ചവർ അന്താരാഷ്​ട്ര യാത്ര നടത്തിയിട്ടില്ല. അതുകൊണ്ട്​ ഒമിക്രോണിന്റെ സമൂഹവ്യാപനം നടന്നുവെന്നാണ്​ കണക്കാക്കുന്നത്. നിലവിൽ ഒമിക്രോൺ തടയാൻ കർശന നിയന്ത്രണങ്ങൾ ആവശ്യമില്ലെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൺ പറഞ്ഞു. എന്നാൽ, ക്രിസ്​മസിന്​ മുമ്പ്​ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന്​ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Com­mu­ni­ty expan­sion of Omi­cron in the UK
You may like this video also

Exit mobile version