ഓൺലൈൻ ഭക്ഷണ വിതരണത്തിന് വില ഉയരുന്നു. ഉപഭോക്താക്കളുടെ എണ്ണം വർധിച്ചതോടെ അധികവരുമാന മാർഗമെന്നോണം ഓൺലൈൻ ഫുഡ് വിതരണ കമ്പനികൾ പ്ലാറ്റ്ഫോം ഫീസ് ഉയർത്തിയതാണ് ഇതിന് കാരണം. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് സൊമാറ്റോ രണ്ടുരൂപ പ്ലാറ്റ്ഫോം ഫീ ഓരോ ഇടപാടിനും ഏർപ്പെടുത്തിയത്. പിന്നീടിത് മൂന്നുരൂപയാക്കി. 2024 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നവിധം തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പ്ളാറ്റ്ഫോം ഫീ ഇപ്പോൾ സൊമാറ്റോ 4 രൂപയാക്കിയിരിക്കുകയാണ്.
സൊമാറ്റോ ഗോൾഡ് ഉപഭോക്താക്കൾക്കടക്കം ഇത് ബാധകമാണ്. സ്വിഗ്ഗിയും നേരത്തേ സമാനഫീസ് അവതരിപ്പിച്ചിരുന്നു. ആദ്യം രണ്ട് രൂപയായിരുന്ന ഫീ ഇപ്പോൾ മൂന്ന് രൂപയാണ്. ഭക്ഷണത്തിന്റെ യഥാർത്ഥ വിലയ്ക്ക് പുറമേ ഡെലിവറി ചാർജ്, പാക്കേജിംഗ് ഫീസ്, ജി എസ് ടി എന്നിങ്ങനെയുമൊക്കെ അധിക ബാധ്യത വരുമെങ്കിലും ഓൺലൈനിൽ ഭക്ഷണം ബുക്ക് ചെയ്യാൻ ആളുകൾ തിക്കിത്തിരക്കുന്നതാണ് കാഴ്ച. പുതുവർഷ ആഘോഷ പശ്ചാത്തലത്തിൽ ഓർഡറുകൾ വൻതോതിൽ ഉയർന്നപ്പോഴാണ് പ്ലാറ്റ്ഫോം ഫീസ് സൊമാറ്റോ കൂട്ടിയത്.
English Summary; Companies increasing platform fees; Online food prices will continue to rise
You may also like this video