Site iconSite icon Janayugom Online

ദരിദ്രരാജ്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം; കാലാവസ്ഥാ ഉച്ചകോടിക്ക് മൗനം

ആഗോളതാപനത്തിന്റെ ദുരിതമനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ വിമുഖതയ്ക്കെതിരെ പ്രതിഷേധം. യുഎസ് പ്രസിഡന്റ് ജോ ബെെഡനുമായുള്ള കാലാവസ്ഥാ ചര്‍ച്ചകളില്‍ സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള നഷ്ടപരിഹാരത്തെ കുറിച്ച് ചര്‍ച്ച നടക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഉച്ചകോടി വേദിക്കുമുന്നില്‍ പ്രതിഷേധകര്‍ ഒത്തുകൂടിയത്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ദരിദ്ര രാജ്യങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത പണം നിക്ഷേപിക്കാന്‍ യുഎസ് സര്‍ക്കാര്‍ സന്നദ്ധരാകണമെന്നാണ് പരിസ്ഥിതി സംഘടനകളുടെയും പ്രതിഷേധകരുടെയും ആവശ്യം. കാലാവസ്ഥാ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച ജോ ബെെഡനും ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയും, വരള്‍ച്ച, വെള്ളപ്പൊക്കം, മറ്റ് കാലാവസ്ഥാ ആഘാതങ്ങൾ എന്നിവ ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളെക്കുറിച്ച് പരാമര്‍ശം നടത്തിയിരുന്നില്ല. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുടെ കണക്കുകളു
ടെ പ്രകടമായ അഭാവമുണ്ടായിരുന്ന ബെെഡന്റെ പ്രസംഗം, ഫോസില്‍ ഇന്ധന വ്യവസായത്തെ സംബന്ധിച്ച യുഎസ് നിലപാടിന്റെ കാപട്യത്തെ തുറന്നു കാട്ടിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. 

ആഗോള മലിനീകരണ പങ്കാളികളില്‍ മുന്‍നിരക്കാരെന്ന നിലയില്‍ ബെെഡന്റെ പ്രസ്താവനകള്‍ കാലാവസ്ഥാ പ്രതിസന്ധിയുടെ ആഘാതങ്ങളെ അഭിമൂഖികരിക്കുന്ന രാജ്യങ്ങളുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്താലാക്കുന്നതിനും ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതും ആഫ്രിക്കയിലെ പുനരുപയോഗ ഊർജത്തിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്‌ക്കുന്നതുമാകണം ബെെഡന്റെ മുന്‍ഗണനകളെന്നും ഇത് മറ്റ് വ്യാവസായിക രാജ്യങ്ങൾക്ക് അടിയന്തര നടപടിയെടുക്കാൻ ശക്തമായ പ്രേരണ നല്‍കുമെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു. 

Eng­lish Summary:compensation for poor coun­tries; Silence at cli­mate summit
You may also like this video

Exit mobile version