Site iconSite icon Janayugom Online

മത്സരമുറപ്പ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക കരസ്ഥമാക്കി ശശി തരൂര്‍

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ കരസ്ഥമാക്കിയെന്ന് റിപ്പോര്‍ട്ട്. തരൂരിന്റെ അടുത്ത അനുയായിയായ ആലിം ജാവേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിവസം പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുടെ ഓഫീസില്‍ നിന്നും ഫോമുകള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ മത്സരം നടക്കുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഗെഹ്ലോട്ടായിരിക്കും തരൂരിനെ നേരിടുന്നത്. മുന്‍പ് സോണിയ ഗാന്ധിയെ കണ്ട് തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് മുതിര്‍ന്ന നേതാക്കളില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്നും കൂടുതല്‍ പേര്‍ മത്സരിക്കുമെന്ന ആശയത്തെ സ്വാഗതം ചെയ്യുന്നതിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നൊരാള്‍ ഉണ്ടാകുമെന്ന ധാരണ ഇല്ലാതാകുമെന്നാണ് സോണിയ ഗാന്ധിയുടെ നിലപാടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Eng­lish sum­ma­ry; Com­pe­ti­tion; Shashi Tha­roor has received nom­i­na­tion papers for the post of Con­gress president

You may also like this video;

YouTube video player
Exit mobile version