Site iconSite icon Janayugom Online

പരാതിക്കാരിയെ മര്‍ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു

പരാതിക്കാരിയെ മര്‍ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം എല്‍ എക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 10ന് അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയോ തതുല്യമായ തുകക്കുള്ള ജാമ്യക്കാരെയോ ഹാജരാക്കണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ സംസ്ഥാനം വിട്ടുപോകാനോ പാടില്ലെന്ന നിര്‍ദ്ദേശമുണ്ട്.

വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍ വച്ച് യുവതിയെ മര്‍ദിച്ചതായാണ് കേസ്. മൂന്ന് അഭിഭാഷകരും ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനും കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎക്ക് രണ്ട് കേസുകളിലും ഇതോടെ മുൻകൂർ ജാമ്യം ലഭിച്ചത്. ബലാത്സംഗ കേസിൽ നേരത്തെ അദ്ദേഹത്തിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഫോണിലൂടെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ എല്‍ദോസിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ രജിനിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടും.

Eng­lish Summary:Complainant assault case; Eld­hose Kun­nap­pil­ly MLA grant­ed antic­i­pa­to­ry bail
You may also like this video

Exit mobile version