Site iconSite icon Janayugom Online

‘വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടി’; തിരുവനന്തപുരത്ത് വിദ്യാർത്ഥിക്ക് എബിവിപി പ്രവര്‍ത്തക‌രുടെ ക്രൂരമര്‍ദനം

തിരുവനന്തപുരം ധനുവച്ചപുരം കോളജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. വിദ്യാര്‍ത്ഥിയെ വിവസ്ത്രനാക്കി ജനനനേന്ദ്രിയത്തില്‍ ചവിട്ടുകയും മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി ബിആര്‍ നീരജിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികളായ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളില്‍ വെച്ചായിരുന്നു ആക്രമണം. എബിബിപിയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതാണ് പ്രകോപനത്തിന് കാരണം. കാലിനും കഴുത്തിനും ഉള്‍പ്പെടെ പരിക്കേറ്റ നീരജ് വീട്ടില്‍ കിടപ്പിലാണ്. സംഭവത്തെതുടര്‍ന്ന് പാറശാല പൊലീസില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പരാതി നല്‍കി.

Eng­lish Sum­ma­ry: Com­plaint against ABVP stu­dents bru­tal­ly beat up the student
You may also like this video

Exit mobile version