Site iconSite icon Janayugom Online

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പരാതി

മുന്‍കെപിസിസിപ്രസിഡന്‍റ് മുല്ലപ്പള്ളിരാമചന്ദ്രനു പിന്നാലെ കോണ്‍ഗ്രസിന്‍റെ ലോക്സഭയിലെ ചീഫ് വിപ്പും,കെപിസിസിവര്‍ക്കിംങ് പ്രസിഡന്‍റുമായ കൊടിക്കുന്നില്‍സുരേഷ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ രംഗത്ത്. സംസ്ഥാനത്തെ പല തീരുമാനങ്ങളുംകൂടിയാലോചനയില്ലാതെയാണ് നടക്കുന്നത്.

കെപിസിസി അംഗങ്ങളെ നിശ്ചയിച്ചതുപോലും ആരും അറിഞ്ഞില്ലെന്നും കൊടിക്കുന്നില്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തില്‍ പല തരത്തിലുള്ള പരാതികള്‍ പല നേതാക്കള്‍ക്കുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ പ്രര്‍ത്തനങ്ങളില്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരുമുണ്ട്. പ്ലീനറി സമ്മേളനം കഴിഞ്ഞാല്‍ ഇവയൊക്കെ പരിഹരിക്കുന്ന നടപടികള്‍ കേന്ദ്ര നേത്യത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, കൊടിക്കുന്നില്‍ പറഞ്ഞു.

തെരഞ്ഞടുക്കപ്പെട്ട അംഗങ്ങളുടെ പേരുകള്‍ സമൂഹമാധ്യമം വഴിയാണ് അറിഞ്ഞതെന്നും എക്കാലവും കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത് കൂടിയാലോചിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംങ് കമ്മിറ്റിയിലേക്ക് വരുവാനുള്ള ശ്രമത്തിലാണ് കൊടിക്കുന്നില്‍.കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കൂടിയാലോചനകളില്ലാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് വിമര്‍ശനങ്ങളുണ്ട്.

63 അംഗങ്ങളുള്ള കെപിസിസിപട്ടികവളരെ രഹസ്യമായാണ് തയ്യാറാക്കിയതെന്നും ആരോപിക്കുന്നു. മറ്റൊരു മുന്‍കെപിസിസി പ്രസിഡന്‍റ് വിഎം സുധീരനും പ്രതിഷേധമായി രംഗത്തുണ്ട്. മുന്‍പ്രതിപക്ഷ നേതാവ്,കെപിസിസി പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടുകളോട് വലിയ താല്‍പര്യമില്ല.

Eng­lish Summary:

Com­plaint against Con­gress lead­er­ship in Kerala

You may also like this video:

Exit mobile version