Site iconSite icon Janayugom Online

പോറ്റിയേ കേറ്റിയെ പാരഡി ഗാനത്തിനെതിരെ പരാതി

പോറ്റിയേ കേറ്റിയേ… എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി നൽകി തിരുവാഭരണ സംരക്ഷണ പാത സംരക്ഷണ സമിതി. അയ്യപ്പ ഭഗവാനെ ലോകത്തിന് മുൻപിൽ അവഹേളിച്ചെന്നും അത് അയ്യപ്പ ഭക്തർക്ക് വിഷമം ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം യുഡിഎഫ് എംപിമാർ പാർലമെന്റില്‍ ഇതേ ഗാനം പാടി അയ്യപ്പനെ അധിക്ഷേപിച്ചു. എംഎൽഎ വിഷ്ണുനാഥും പാട്ടുപാടി അയ്യപ്പനെ പരിഹസിച്ചു. പാരഡിഗാനം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു. പാരഡി ഗാനം പാടുന്നതിൽ തെറ്റില്ല. പക്ഷെ, ഭഗവാൻ അയ്യപ്പന്റെ പേര് ഉപയോഗിച്ചതിലാണ് പ്രതിഷേധം. ഭക്തകോടികൾ ഹൃദയത്തിലേറ്റിയ അയ്യപ്പ ഭക്തിഗാനമാണ്. വികലപ്പെടുത്തി അവതരിപ്പിച്ചത്. ഒരിക്കലും അത് പാടില്ലായിരുന്നു. ഇതിന്റെ പിന്നിൽ ദുഷ്ടലാക്കാണുള്ളത്. ഈ ഗാനത്തിന്റെ ശിൽപ്പികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ലോകമാകെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഗാനം ഉടൻ പിൻവലിക്കണമെന്നും പ്രസാദ് കുഴിക്കാല നൽകിയ പരാതിയിൽ പറയുന്നു. 

Exit mobile version