Site iconSite icon Janayugom Online

ടിവികെയുടെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതി : വിജയ്ക്കെതിരെ കേസെടുത്തു

നടനും,തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കെതിരെ പരാതി. ടി വികെയുടെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജയ്ക്കെതിരെ കേസെടുത്തത്. ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗൺസർമാർക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട പെരമ്പളൂർ സ്വദേശിയായ യുവാവ് പെരമ്പളൂർ എസ്പിക്ക് പരാതി നൽകിയിരുന്നു.ഈ മാസം 21ന് മധുരയിൽ നടന്ന ടിവികെ സമ്മേളനത്തിലാണ് സംഭവം.

വിജയ് വേദിയിലേക്ക് നടന്നുവരുന്നതിനിടെ യുവാവ് റാംപിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ബൗൺസർമാർ റാംപിൽ നിന്ന് എടുത്ത് എറിഞ്ഞുവെന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതിനുപിന്നാലെയാണ് യുവാവ് പരാതി നൽകിയത്. യുവാവ് റാംപിലേക്ക് കയറാൻ ശ്രമിക്കുന്നതും ബൗൺസർമാർ നിലത്തേക്ക് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. റാംപിലേക്ക് കയറാൻ ശ്രമിച്ച മറ്റു ചിലരെയും ബൗൺസർമാർ തട്ടിമാറ്റുന്നത് വീഡിയോയിൽ കാണാം.ബൗൺസർമാരുടെ നടപടിയിൽ തനിക്ക് പരിക്കേറ്റുവെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. വിഷയത്തിൽ ടിവികെയും വിജയ്‍യും പ്രതികരിച്ചിട്ടില്ല. ബിഎൻഎസ് സെക്ഷൻ 189(2), 296(B), 115(I) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version