Site iconSite icon Janayugom Online

സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയിൽ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്ത്. സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് കേസ്. സാമൂഹ്യ മാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത വീഡിയോയിൽ സാന്താ ക്ലോസിനെ അവഹേളിക്കുന്നു എന്ന് കാട്ടിയാണ് പരാതിയുള്ളത്. ഡിസംബർ 17, 18 തീയതികളിൽ നടത്തിയ സ്കിറ്റിന്റെ വീഡിയോകളാണ് നേതാക്കൾ പോസ്റ്റ് ചെയ്തത്. സാന്താക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version