Site iconSite icon Janayugom Online

പ്രധാനമന്ത്രിയെ നാടകത്തിലൂടെ അപമാനിച്ചെന്ന് പരാതി: ഹൈക്കോടതി ജീവനക്കാരെ സസ്പൻഡ് ചെയ്തു

കേരള ഹൈക്കോടതിയിൽ റിപ്പബ്ലിക് ദിന ചടങ്ങിനിടെ ഹൈക്കോടതിയിലെ ജീവനക്കാർ അവതരിപ്പിച്ച സ്കിറ്റിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന് പരാതി. ഇതേതുടർന്ന് അസിസ്റ്റൻറ് രജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് ഹൈക്കോടതി വിജിലൻസ് രജിസ്ട്രാർ അന്വേഷിക്കും.

നാടകത്തിന്റെ സംഭാഷണം എഴുതിയത് അസിസ്റ്റന്റ് രജിസ്ട്രാർ സുധീഷ് ആണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ് സസ്പെൻഷന് ഉത്തരവിട്ടത്. ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്ന നാടകത്തിനെതിരെ ലീഗൽ സെല്ലും ഭാരതീയ അഭിഭാഷക പരിഷത്തും പരാതി നൽകിയതോടെയാണ് വിവാദമായത്.

പ്രധാനമന്ത്രിയേയും രാജ്യത്തേയും നാടകത്തിലൂടെ അപമാനിച്ചു എന്നാണ് പരാതി. നാടകത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതി ആക്ഷേപിക്കുന്ന തരത്തിൽ ആണെന്നും പരാതിയിലുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

Eng­lish Sum­ma­ry: Com­plaint of insult­ing the Prime Min­is­ter through dra­ma: High Court employ­ees suspended
You may also like this video

Exit mobile version