കര്‍ണാടകയിലെ ബീദറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. സ്‌കൂളില്‍ വെച്ചാണ് നാലുവയസുകാരി ബലാത്സംഗത്തിന് ഇരയായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങള്‍ മാറ്റുന്നതിനിടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ബീദറിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടി ബിആര്‍ഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലാണ്. പോക്‌സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌കൂള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കര്‍ണാടകയില്‍ നാലുവയസുകാരിയെ ബലാ ത്സംഗം ചെയ്തതായി പരാതി

