Site iconSite icon Janayugom Online

അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവൻ മോഷ്ടിച്ചതായി പരാതി; അന്വേഷണം ആരംഭിച്ചു

അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവൻസ്വർണാഭരണങ്ങൾ മോഷ്ടിച്ചു. പടിഞ്ഞാറ്റുമുറി തിരുത്തുപറമ്പിലെ നസീർ അഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നത്. നസീറും കുടുംബവും കുറേകാലമായി സൗദി അറേബ്യയിലാണ് താമസം. രണ്ടാഴ്ചകൂടുമ്പോൾ വീട് അടിച്ചുവൃത്തിയാക്കാൻ ഒരു സ്ത്രീയെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇവർ കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോൾ പ്രധാനവാതിൽ തുറന്നുകിടക്കുന്നതുകണ്ട് അവർ തൊട്ടടുത്തുള്ള വീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ വന്നുനോക്കുമ്പോൾ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. അലമാര തുറന്നിട്ടുണ്ട്. ഉടൻതന്നെ മലപ്പുറം പോലീസിൽ പരാതിനൽകി. പോലീസെത്തി വിശദമായി വീടുപരിശോധിച്ചു. കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version