ബംഗളൂരുവില്‍ പ്രണയബന്ധത്തിന്റെ മറവിൽ യുവതിയെ പറ്റിച്ച് വിവാഹിതനായ യുവാവ് ഏകദേശം 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കവർന്നതായി പരാതി. ബാഗൽഗുണ്ടെയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്ന് ശുഭം ശുക്ല എന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വഞ്ചന, ലൈംഗിക ചൂഷണം, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
നെലമംഗലയിലാണ് സംഭവത്തിൻ്റെ തുടക്കം. ശുഭം ശുക്ല ആദ്യം പെൺകുട്ടിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിലാവുകയും പിന്നീട് കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. പെൺകുട്ടി വഴി അവളുടെ കുടുംബവുമായി പരിചയപ്പെട്ട ശുഭം പിന്നീട് കുട്ടിയുടെ മൂത്ത സഹോദരിയുമായി പ്രണയ ബന്ധത്തിലാവുകയായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് മൂത്ത സഹോദരിയെ കൊണ്ട് കള്ളം പറയിപ്പിച്ച ശുഭം പെൺകുട്ടിയുമൊന്നിച്ച് ബെംഗളൂരുവിൽ 3 വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.

