Site iconSite icon Janayugom Online

ഈരാറ്റുപേട്ടയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

ഈരാറ്റുപേട്ട നടക്കലിൽ അധ്യാപകൻ കുട്ടിയെ മർദ്ദിച്ചതായി പരാതി. കാരക്കാട് എംഎം എം യുഎം യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയെ ആണ് പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടക്കൽ സ്വദേശി സക്കീറിന്‍റെ മകൻ മിസ്ബായ്ക്കാണ് മർദനം ഏറ്റത്. വ്യാഴാഴ്ച വൈകിട്ട് പരീക്ഷയുടെ സമയത്താണ് സംഭവം. അധ്യാപകനോട് സംശയം ചോദിച്ചതിനെ തുടർന്ന് അധ്യാപകൻ കുട്ടിയുടെ തോളിൽ ഇടിക്കുകയായിരുന്നു.

വീട്ടിലെത്തിയ കുട്ടിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേ എടുത്തു നടത്തി പരിശോധനയിൽ തോൾ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. മൂന്നാഴ്ച വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version