വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിട്ടില്‍ അതിക്രമിച്ചു കയറി കാപ്പിക്കുരു കുരുമുളക് എന്നിവയും വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാല്‍കുളം മേടിന് സമീപത്ത് 50 വര്‍ഷക്കലമായി താമസിക്കുന്ന കുത്തനാപള്ളില്‍ നിജോ പോളാണ് രാതിക്കാരൻ. വീട് വനഭൂമിയിലാണെന്ന് ആരോപിച്ചായിരുന്നു അതിക്രമമെന്ന് നിജോ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുംബ സ്വത്തായി കിട്ടിയഭൂമിയാണ് ഇതെന്നും കരം അടച്ചതിന്റെ രസീത് പഞ്ചായത്ത് രേഖകളില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പാല്‍ക്കുളംമേട് പ്രദേശത്ത് നിരവധി പേരെ മുന്‍പും ഭീഷണിപ്പെടുത്തി സ്ഥലത്തുനിന്ന് ഇറക്കിവിടുവാന്‍ വനം വകുപ്പ് ഉദ്ദോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. താമസിക്കാന്‍ തനിക്ക് മറ്റിടം ഇല്ലന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കളക്ടര്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയതായി നിജോ പോള്‍ പറഞ്ഞു.
വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമം നടത്തിയതായി പരാതി
