Site iconSite icon Janayugom Online

റംസാന്‍ ഭക്ഷണം എടുക്കുന്നതില്‍ നിന്ന് മുസ്ലീം ദമ്പതികളെ വിലക്കിയതായി പരാതി

റംസാന്‍ ഭക്ഷണം എടുക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ മുസ്ലീം ദമ്പതികളെ വിലക്കിയതില്‍ മാപ്പ് അപേക്ഷിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍.സിംഗപ്പൂരിലെ ഫെയര്‍ പ്രൈസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇന്ത്യാക്കാരയ മസ്ലീം ദമ്പതികളെ റംസാന്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് വിലക്കിയത്. 

കഴിഞ്ഞ ദിവസമാണ് നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് നടത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് തങ്ങള്‍ക്ക് അനുഭവം ഉണ്ടായതെന്ന് ദമ്പതികള്‍ അഭിപ്രായപ്പെട്ടത്. ദമ്പതികളും രണ്ട് മക്കളുമടങ്ങുന്ന കുടുംബം എത്തി നോമ്പ്തുറ വിഭവങ്ങള്‍ എടുക്കുന്നതില്‍ നിന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ തടഞ്ഞത്. വിഭവങ്ങള്‍ ഇന്ത്യാക്കാര്‍ക്കുള്ളതല്ലെന്ന് പറഞ്ഞാണ് ജിവനക്കാരന്‍ തടഞ്ഞതെന്നു പറയപ്പെടുന്നു.

റംസാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മുസ്‌ലിം ഉപഭോക്താക്കള്‍ക്കായി ഇഫ്താര്‍ പാനീയങ്ങള്‍ നല്‍കാറുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ദമ്പതികള്‍ മെനുകാര്‍ഡ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സ്ഥാപനത്തിലെ ജീവനക്കാരന്‍ വന്ന് ഇത് ഇന്ത്യക്കാര്‍ക്കുള്ളതല്ല, മലായ് വംശജര്‍ക്കുള്ളതാണെന്ന് പറഞ്ഞെന്നാണ് സാമൂഹ്യമാധ്യമങ്ങില പോസ്റ്റുകള്‍ പറയുന്നത്.സ്ഥാപനത്തില്‍ നിന്ന് ഉണ്ടായ മോശം അനുഭവത്തില്‍ ഖേദമുണ്ടെന്നും കുറ്റക്കാരനായ ജീവനക്കാരനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ഫെയര്‍ പ്രൈസ് പ്രതിനിധി പറഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട്

Eng­lish Summary:Complaint that Mus­lim cou­ples were pro­hib­it­ed from tak­ing Ramzan food

You may also like this video:

Exit mobile version