Site iconSite icon Janayugom Online

പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വിദ്യാർത്ഥികളെ മർദിച്ചതായി പരാതി

കണ്ണൂര്‍ പൊയിലൂരിൽ വിദ്യാർത്ഥികളെ ക്രൂര മർദനത്തിനിരയാക്കിയതായി പരാതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന്റെ പേരിലാണ് മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. 

പെൺകുട്ടികളുടെ ബന്ധുക്കളാണ് കാറിൽ കയറ്റിക്കൊണ്ട് പോയി മർദിച്ചത്. രണ്ട് കാറുകളിലായി എത്തിയ എട്ടം​ഗ സംഘമാണ് മർദിച്ചതെന്ന് മർദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version