Site iconSite icon Janayugom Online

കോൺഗ്രസ് കൗൺസിലർ പാവങ്ങൾക്കുള്ള ഭക്ഷണത്തിൽ തിരിമറി നടത്തിയതായി പരാതി.

നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പാവങ്ങൾക്കുള്ള ഭക്ഷണത്തിലും തിരിമറി നടത്തിയതായി പരാതി. സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലെ രണ്ടു ഗുണഭോക്താക്കളുടെ ഭക്ഷ്യക്കിറ്റ് കൂപ്പൺ തട്ടിയെടുത്ത കോൺഗ്രസ് കൗൺസിലർക്കെതിരെ ചേർത്തല നഗരസഭ പൊലീസിൽ പരാതി നൽകിയത്. ഗുണഭോക്താവ് നൽകിയ പരാതി, നഗരസഭയുടെ അന്വേഷണ റിപ്പോർട്ട് സഹിതമാണ് സെക്രട്ടറി കൈമാറിയത്. അതിദരിദ്രരുടെ പട്ടികയിലുണ്ടായിരുന്ന ചന്ദ്രാനന്ദമഠത്തിൽ സിവി ആനന്ദകുമാറിന് അതിദാരിദ്ര്യമുക്ത പദ്ധതിയിൽ നഗരസഭ കഴിഞ്ഞ 11 മാസം അനുവദിച്ച 5500 രൂ പയുടെ ഭക്ഷ്യകൂപ്പൺ 25-ാം വാർ ഡ് കൗൺസിലർ എം എ സാജു തട്ടിയെടുത്തെന്നതാണെന്ന് പരാതി. 

2024ഡിസംബർമുതൽ ഒക്ടോബർവരെ യുള്ള കൂ പ്പൺ കൗൺസിലർ ഓഫീസിൽ നിന്ന് രജിസ്റ്ററിൽ ഒപ്പിട്ട് കൈപ്പറ്റിയതായി പരിശോധനയിൽ കണ്ടെത്തി. അതേവാർഡിലെ ഒരു വനിതാ ഗുണഭോക്താവിന്റെ കൂപ്പണും തട്ടിയെടുത്തെന്നും തെളിഞ്ഞു. അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിന് മുന്നോടിയായി സംസ്ഥാന സർക്കാർ നിയോഗി ച്ച പ്രത്യേക സംഘം കഴിഞ്ഞദിവ സം വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് നഗരസഭ ഭക്ഷ്യകൂപ്പൺ തട്ടിയെടുഅനുവദിച്ചിരുന്നെന്ന വിവരം തന്നെ ഇവർ അറിയുന്നത്. നഗരസഭ മാസം 500 രൂപയുടെ ഭക്ഷ്യക്കിറ്റ് കൂപ്പണാണ് നൽകുന്ന ത്. കൂപ്പൺ സപ്ലൈകോ വിൽപ്പന ശാലയിൽ നൽകി ഭക്ഷ്യധാന്യം വാങ്ങാനാണ് നിർദേശം. രണ്ട് ഗുണഭോക്താക്കളുടെ 11 മാസത്തെ കൂപ്പൺ ഉപയോഗിച്ച് 11,000 രൂപ യുടെ ഭക്ഷ്യധാന്യമാണ് കൗൺസി ലർ അടിച്ചുമാറ്റിയത്. നഗരസഭാ ഓഫീസിലെത്തി കൂപ്പൺ കൈപ്പറ്റാനാകാത്ത അവശർക്ക് കൗൺസിലർമാർ മുഖേന എത്തിക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്. തട്ടിപ്പ് പുറം ലോകം അറിഞ്ഞതോടെകോൺഗ്രസിനെ പ്രതിരോധത്തിലാക്കിട്ടുണ്ട്.

Exit mobile version