Site icon Janayugom Online

രോഗത്തിന് ആത്മീയ ചികിത്സ: കൊല്ലത്ത് യുവതി മരിച്ച സംഭവത്തില്‍ സംഘര്‍ഷം

noorjahan

മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനിയും കല്ലാച്ചി പൊട്ടന്റവിടെ ജമാലിന്റെ ഭാര്യയുമായ നൂര്‍ജഹാ(45)നാണ് മരിച്ചത്. മരണം ആലുവയിലെ ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ വെച്ച് നല്‍കിയ ചികിത്സയെ തുടര്‍ന്നാണെന്നാണ് സ്ത്രീയുടെ ബന്ധുക്കളുടെ പരാതി. ദമ്പതികള്‍ ജാതിയേരി കല്ലുമ്മല്‍ പള്ളിക്കടുത്ത് വാടക വീട്ടിലാണ് താമസം. ചര്‍മ്മ രോഗമുള്ള നൂര്‍ജഹാന് ആത്മീയ ചികിത്സയല്ലാതെ മറ്റൊന്നും ലഭ്യമായില്ലെന്നും, നിര്‍ബന്ധിച്ച് ആലുവയിലേക്ക് കൊണ്ടു പോയെന്നുമാണ് പരാതി ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആലുവയിലെ ചികിത്സാലയത്തില്‍ മരിച്ചത്. ഇന്നലെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനിടയില്‍ പരാതിയെ തുടര്‍ന്ന് പോലീസ് വടകര താലൂക്ക് ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റുകയായിരുന്നു. ഇതിനിടയില്‍ വടകര ഗവ ആശുപത്രി പരിസരത്ത് ഇരു വീട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. പോലീസ് എത്തി പിരിച്ചു വിടുകയായിരുന്നു. ഇന്ന് പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കും.

നൂര്‍ജഹാന്റെ ബന്ധുക്കളുടെ ആരോപണം ജമാല്‍ നിഷേധിച്ചു. കൃത്യമായ ചികിത്സ നല്‍കിയതായി അദ്ദേഹം പറഞ്ഞു. മക്കള്‍: ജലീന,ബഷീര്‍,സാദിഖലി,മാഹിറ,ഫാത്തിമ,മലീഹ.മരുമകന്‍: റിഷാദ്(എര്‍ണാകുളം).

Eng­lish Sum­ma­ry: Com­plaint that the young woman di-ed as a result of witch­craft treatment

You may like this video also

Exit mobile version