Site iconSite icon Janayugom Online

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ തന്റെ പദവി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്നതായി പരാതി

കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ തന്റെ പദവി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തതായി ആരോപണം.തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് രാജീവ് ചന്ദ്രശേഖരന്‍.കേന്ദ്രസർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി–-ഡാക്‌) കേന്ദ്രമന്ത്രിയെന്ന നിലയിൽ അദ്ദേഹം വാർത്താസമ്മേളനം വിളിച്ചുചേർത്തിരുന്നു.

തിരുവനന്തപുരത്തെ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിക്കാനാണ്‌ മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയത്‌.എന്നാൽ സർക്കാർ പദ്ധതി പ്രഖ്യാപിക്കുന്ന വേദിയിൽ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്‌ ബോർഡ്‌ സ്ഥാപിച്ചിരുന്നു. ഇതിനെ മാധ്യമപ്രവർത്തകർ ചോദ്യം ചെയ്‌തപ്പോൾ അദ്ദേഹം അവരോട് ക്ഷുഭിതനായി ഞാൻ ഒന്നും പറയാൻ പാടില്ലെന്നാണോ എന്നായിരുന്നു മറുപടി. സർക്കാർ പരിപാടിയിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണബോർഡ്‌ സ്ഥാപിച്ചതിനെയും അദ്ദേഹം ന്യായീകരിച്ചു.ഞാൻ സ്ഥാനാർഥിയാതുകൊണ്ട്‌ ബോർഡുവച്ചു എന്നായിരുന്നു വിശദീകരണം.

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നെന്ന സംശയമുണ്ടാകില്ലേ എന്നചോദ്യത്തിന്‌ നിങ്ങൾക്ക്‌ നിങ്ങളുടെ അഭിപ്രായമുണ്ടാകാം, ഗുഡ്‌ലക്ക്‌എന്നുപറഞ്ഞ്‌ രക്ഷപ്പെട്ടു. നാലുദിവസം മുമ്പ്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ച പദ്ധതിയാണ്‌ തിരുവനന്തപുരത്ത്‌ നടപ്പാക്കാൻപോകുന്നതെന്ന്‌ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

ആദ്യഘട്ടത്തിൽ 10 കോളേജുകളിൽ എ ഐ ലാബുകൾ സ്ഥാപിക്കുമെന്നും 17 അപേക്ഷകൾ ഇതിനിടയിൽ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോളേജുകളുടെ പേരുകൾ പറയാൻ തയ്യാറായില്ല. കേരളം മുഴുവൻ പദ്ധതി നടപ്പാക്കുമോ എന്ന ചോദ്യത്തിന്‌ ‘തുടക്കം തിരുവനന്തപുരത്തുമാത്രം എന്നായിരുന്നു മറുപടി.

Eng­lish Summary:
Com­plaint that Union Min­is­ter Rajeev Chan­drasekaran is mis­us­ing his posi­tion for elec­tion campaign

You may also like this video:

Exit mobile version