Site icon Janayugom Online

യൂത്ത് കോണ്‍ഗ്രസ് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചതായി പരാതി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത് ഒന്നേകാല്‍ ലക്ഷം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ .സിആര്‍ കാര്‍ഡ് എന്ന ആപ്ലിക്കേഷനിലൂടെയാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയില്‍ കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു പി ആര്‍ കമ്പനിയാണ് ഇതിനു പിന്നാലെയെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

യൂത്ത്‌ കോൺഗ്രസ്‌ തെരഞ്ഞെടുപ്പിൽ പോൾ ചെയ്‌ത 7,29,626 വോട്ടിൽ 2,16,462 വോട്ട്‌ അസാധുവായിരുന്നു. സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയ വോട്ടുകൾ 2,21,986 ആണ്. അസാധുവുമായി 5524 വോട്ടുകളുടെ വ്യത്യാസംമാത്രം. പിന്നാലെ, വ്യാജ തിരിച്ചറിയിൽ കാർഡ്‌ സംബന്ധിച്ച്‌ എഐസിസിക്ക് പരാതി പോയതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്.തെരഞ്ഞെടുപ്പ്‌ സുതാര്യമായാണ്‌ നടന്നതെന്ന് യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പരസ്യ പ്രതികരണത്തിന്‌ തയ്യാറല്ലെങ്കിലും കോൺഗ്രസിനുള്ളിൽ വിഷയം പുകഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌.

രമേശ്‌ ചെന്നിത്തലയും കെ സി വേണുഗോപാലുമടക്കമുള്ളവർ അതൃപ്‌തി കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌. വി ഡി സതീശന്റെ പിന്തുണയിൽ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും അടക്കമുള്ള സംഘമാണ്‌ വ്യാജ തിരിച്ചറിയൽ കാർഡിനു പിന്നിലെന്നാണ്‌ യൂത്ത്‌ കോൺഗ്രസിലെ ചർച്ച.സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട് യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകൻ സമർപ്പിച്ച ഹർജി മൂവാറ്റുപുഴ മുൻസിഫ് കോടതി ഫയലിൽ സ്വീകരിച്ചു. വോട്ടർപട്ടികയിൽ വ്യാപകക്രമക്കേടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പായിപ്ര സ്വദേശി നഹാസ് കെ മുഹമ്മദാണ്‌ ഹർജി നൽകിയത്. പ്രഥമദൃഷ്‌ട്യാ ക്രമക്കേട്‌ വ്യക്തമാണെന്ന്‌ നിരീക്ഷിച്ച കോടതി, എതിർകക്ഷികളായ അഖിലേന്ത്യ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി, നിലവിലെ സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ, വരണാധികാരികൾ എന്നിവരോട് വിശദീകരണം തേടി. 

Eng­lish Sumary:
Com­plaint that Youth Con­gress pro­duced one and a quar­ter lakh fake iden­ti­ty cards

You may also like this video:

Exit mobile version