പ്രധാനമന്ത്രി നേരേന്ദ്രമോഡിയെ വിമര്‍ശിച്ചതിന് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച രാഹുല്‍ ഗാന്ധിഎംപിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി . സുപ്രീംകോടതിയിലെ അഭിഭാഷകമായ വിനീത്ജിന്താലാണ് പരാതി നല്‍കിയത്.
ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുല്‍ അയോഗ്യമാണെന്ന് പരാതിയില്‍ പറയുന്നു. സ്പീക്കര്‍ക്ക് പരാതി ലഭിച്ചതോടെ നിയമോപദേശം തേടിയിട്ടുണ്ട്.ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോഡി നൽകിയ പരാതിയിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് എച്ച് എച്ച് വർമയാണ് ശിക്ഷ വിധിച്ചത്.2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിലെ കോലാറിൽ നടത്തിയ പ്രസംഗത്തിലെ എല്ലാ കള്ളൻമാർക്കും മോഡിയെന്ന പൊതുപേരുണ്ടായത് എങ്ങനെ?- എന്ന പരാമർശമാണ് കേസിന് ആധാരം.
പ്രസ്‌താവനയിലൂടെ രാഹുൽ മോഡി സമുദായത്തെയാണ് അക്ഷേപിച്ചതെന്ന് ആരോപിച്ചാണ് പൂർണേഷ് മോഡി മാനനഷ്‌ടക്കേസ് നൽകിയത്.അപകീർത്തി കേസിലെ ഐപിസി 499, 500 വകുപ്പുകൾ പ്രകാരം പരമാവധി ശിക്ഷയായ രണ്ടുവർഷം തടവാണ് വിധിച്ചത്. വിധി കേൾക്കാൻ വ്യാഴാഴ്‌ച രാഹുലും എത്തിയിരുന്നു.
അതേസമയം,ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചു. അനുകൂല ഉത്തരവുണ്ടായില്ലെങ്കിൽ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെടും. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനൽ കേസിൽ ജനപ്രതിനിധി രണ്ടുവർഷമോ അതിൽ കൂടുതലോ ശിക്ഷിക്കപ്പെട്ടാൽ വിധി വന്നതുമുതൽ അയോഗ്യനാകും. രാഹുലിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ജിൻഡാലും ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകിയിട്ടുമുണ്ട്.
English Summary:
Complaint to Lok Sabha Speaker demanding disqualification of Rahul Gandhi MP
You may also like this video: