Site icon Janayugom Online

ന്യൂസ്‌ലോണ്ടറിക്ക് എതിരായ പരാതികള്‍ തള്ളി

വാര്‍‍ത്താ പോര്‍ട്ടലായ ന്യൂസ്‌ലോണ്ടറിക്കും സ്ഥാപകന്‍ അഭിനന്ദന്‍ ശേഖ്‌രിക്കുമെതിരെ ആദായ നികുതി വകുപ്പ് സമര്‍പ്പിച്ച മൂന്ന് പരാതികള്‍ ഡല്‍ഹി കോടതി തള്ളി. നികുതി വെട്ടിപ്പ് നടത്തിയെന്ന് കാണിച്ചാണ് ആദായ നികുതി വകുപ്പ് കോടതിയെ സമീപിച്ചത്. നികുതി വെട്ടിപ്പ് നടത്താന്‍ ഗൂഢാലോചന നടത്തിയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ വാര്‍ത്താ പോര്‍ട്ടലിന്റെ നികുതിവിവരങ്ങള്‍ ആദായ നികുതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണെന്നും ക്രിമിനല്‍ ഗൂഢാലോചനയില്ലെന്നും അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് അനുരാഗ് ഠാക്കൂര്‍ ഉത്തരവില്‍ പറഞ്ഞു.

Exit mobile version