Site iconSite icon Janayugom Online

ഹിമാചൽ പ്രദേശിൽ സ്കൂളുകളിൽ മൊബൈൽ ഫോണിന് പൂർണ്ണ നിരോധനം; മാർച്ച് 1 മുതൽ നിയമം പ്രാബല്യത്തിൽ

ഹിമാചൽ പ്രദേശിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. 2026 മാർച്ച് 1 മുതൽ നിരോധനം നിലവിൽ വരും. ബിലാസ്പൂർ ജില്ലയിലെ ഘുമർവിനിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നിരോധനം ലംഘിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ഫോൺ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ, അത്തരം കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി നിർബന്ധിത കൗൺസിലിംഗിന് വിധേയരാകണം. നിയമലംഘനം ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ (SOP) തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version