1.8 ദശലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയും 2,5 ദശലക്ഷത്തിലധികം തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനുളെള ശേഷിയുള്ള മക്കയിലെ മസ്ജിദുല്‍ ഹമറില്‍ തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ സമഗ്ര സേവനങ്ങള്‍ ഒരുക്കി. ഹജ്ജ് , ഉംറ മന്ത്രാലയത്തിന്റെയും, ഇരുഹം കാര്യാലയത്തിനായുള്ള ജനറല്‍ അതോറിറ്റിയുടെയും മേല്‍നോട്ടത്തിലാണ് തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിട്ടുള്ള വിപുലമായ സേവനങ്ങള്‍ നടപ്പിലാക്കുന്നത് വ്യക്തമായ വഴികാട്ടികളും, പള്ളിയിലെ തിരക്ക് എത്രയാണെന്ന് തത്സമയം പ്രദർശിപ്പിക്കുന്ന ഡിജിറ്റൽ സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്.
കൂടാതെ ഗേറ്റുകൾ, റാമ്പുകൾ, എസ്‌കലേറ്ററുകൾ, ലിഫ്റ്റുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രവേശന മാർഗങ്ങൾ തീർത്ഥാടകരെ സഹായിക്കുന്നു.ത്വവാഫ്, സഅ്‌യ് എന്നിവയ്ക്കായി വീൽചെയറുകളും ഇലക്ട്രിക് കാർട്ടുകളും ലഭ്യമാണ്.വിശ്രമമുറികൾ, ലഗേജ് സൂക്ഷിക്കാനുള്ള സൗകര്യം, അടുത്തുള്ള ഭക്ഷണശാലകൾ, കടകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

