Site iconSite icon Janayugom Online

നിർബന്ധിത ലിംഗമാറ്റം: കർശന നടപടി വേണമെന്ന് ഹൈക്കോടതി

LGBTQLGBTQ

ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, ക്വീർ (എൽജിബിടിഐക്യു) വ്യക്തികളെ നിർബന്ധിതമായി ലിംഗമാറ്റത്തിനു വിധേയമാക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി.

പരിവർത്തന ചികിത്സ സാധ്യമാണെങ്കിൽ അതിനുള്ള മാർഗനിർദ്ദേശങ്ങൾ ആവശ്യമാണെന്നു പറഞ്ഞ കോടതി ഇക്കാര്യം പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ വിഷയം പഠിക്കാൻ വിദഗ്ധ സമിതിക്കു രൂപം നൽകാനും കോടതി നിർദ്ദേശിച്ചു. “പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഒന്നാം എതിർകക്ഷി ഒരു മാർഗരേഖ തയാറാക്കുകയും അഞ്ച് മാസത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കുകയും ചെയ്യണം,” ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. വിഷയം കൂടുതൽ വാദം കേൾക്കലിനായി മെയ് 18 ലേക്കു മാറ്റി. ഈ തീയതിക്കു മുൻപായി സർക്കാർ മാർഗനിർദ്ദേശങ്ങൾ രേഖപ്പെടുത്തണമെന്നും കോടതി പറഞ്ഞു. നിർബന്ധിത ലിംഗമാറ്റ ചികിത്സയുടെ ഇരയാണെന്ന് അവകാശപ്പെടുന്ന ഒരു ട്രാൻസ്മാനും തൃശൂരിലെ ക്വിയറല എന്ന എൽജിബിടിഐക്യു സംഘടനയും നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.

Eng­lish Sum­ma­ry: Com­pul­so­ry gen­der reas­sign­ment: HC seeks stern action

You may like this video also

 
Exit mobile version