Site icon Janayugom Online

നിര്‍ബന്ധിത വാക്സിനേഷന്‍; ഓസ്ട്രിയയില്‍ പ്രതിഷേധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ വിയന്നയില്‍ പതിനായിരക്കണക്കിന് ആളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. നിര്‍ബന്ധിത വാക്സിനേഷനും വാക്സിന്‍ എടുക്കാത്തവര്‍ക്ക് വീട്ടുതടങ്കലുമാണ് പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി മുതലാണ് 14 വയസിനു മുകളിലുള്ളവര്‍‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കുക.

ഏകദേശം 1,400 പൊലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധ സ്ഥലത്ത് വിന്യസിച്ചു. 44,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ ആഴ്ചയിലും രാജ്യതലസ്ഥാനത്ത് സമാനമായ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.

കരിമരുന്ന് ഉപയോഗിച്ചതിനും മാസ്ക് ധരിക്കാത്തതിനും റാലിയില്‍ പങ്കെടുത്ത മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ക്ലജെന്‍ഫര്‍ട്ടിലും ലിന്‍സിലും ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

ഓസ്ട്രിയയില്‍ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തി. വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന ആദ്യ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമാണ് ഓസ്ട്രിയ. 89 ലക്ഷം ജനങ്ങളാണ് ഓസ്ട്രിയയിലുള്ളത് 12 ലക്ഷം പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 13,000 പേര്‍ കോവിഡ് ബാധിതരായി മരിക്കുകയും ചെയ്തു.

eng­lish sum­ma­ry; Com­pul­so­ry vac­ci­na­tion; Protest in Austria

you may also like this video;

Exit mobile version