Site icon Janayugom Online

വിദ്യാർത്ഥികളെ ലൈംഗികമായി ചൂഷണം ചെയ്തു: കമ്പ്യൂട്ടർ അധ്യാപകൻ അറസ്റ്റിൽ

ഉത്തര്‍പ്രദേശില്‍ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ കമ്പ്യൂട്ടര്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജൻപൂരിലാണ് സംഭവം. സർക്കാർ നടത്തുന്ന പ്രീ-സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. 15 പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ പീഡനത്തിനിരയായതെന്ന് പൊലീസ് പറയുന്നു.
വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ചിട്ടും പ്രിൻസിപ്പൽ നടപടിയെടുത്തിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ പെൺകുട്ടികളുടെയും ചില അധ്യാപകരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാർത്ഥികളെ വൈദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ജെയിൻ കൂട്ടിച്ചേർത്തു.
പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ നിയമം പ്രകാരവും പോക്‌സോ നിയമം പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്കൂൾ പ്രിൻസിപ്പലായ അനിൽ കുമാരും അസിസ്റ്റന്റ് അദ്ധ്യാപികയായ സാജിയ എന്നിവരെയും അടിയന്തരമായി സസ്പെൻഡ് ചെയ്തതായി ഗൗരവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിൽഹാറിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർ മൂന്നംഗ സംഘത്തെ രൂപീകരിച്ചുണ്ട്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അറിയിച്ചു.
eng­lish sum­ma­ry; Com­put­er teacher held for sex­u­al­ly abus­ing 15 stu­dents at govt school in UP Shahjanpur
you may also like this video;

Exit mobile version