കമ്മ്യൂണിസ്റ്റ് നേതാവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് മാവിള സഖാവ് ഷണ്മുഖന്റെ ഭാര്യയുമായ കനകമ്മ (70) അന്തരിച്ചു. പാർട്ടി അഞ്ചൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും പ്രവാസി ഫെഡറേഷൻ അഞ്ചൽ മണ്ഡലം കമ്മിറ്റി സെക്രട്ടറിയും എക്സ്പാറ്റ് പ്രിന്റ് ഹൗസ് ജനറൽ മാനേജരുമായ ബിജു അഞ്ചലിന്റെ മാതാവാണ്.
ശവസംസ്കാരം ചൊവ്വാഴ്ച 11:30 മാവിള കരിക്കത്തിൽ വീട്ടുവളപ്പിൽ. മക്കൾ : ബിജുകുമാർ, ബൈജു ഷണ്മുഖൻ ( യു എസ് ), ബീന അനിൽകുമാർ ( അസി. പ്രൊഫസർ, മലയാള വിഭാഗം, ഗവ. കോളജ്, നെടുമങ്ങാട്).