Site iconSite icon Janayugom Online

ഗര്‍ഭിണികളെ വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച്  എസ് ബി ഐ

ഗര്‍ഭിണികളെ വിലക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചതായി  എസ് ബി ഐ. പൊതുവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും ഈ  വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും  എസ് ബി ഐ  തീരുമാനിച്ചതായി ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു.

ഡൽഹി വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെടുകയും ബാങ്കിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു ഇതിനെ തുടർന്നാണ് നടപടി. മൂന്ന മാസത്തില്‍    കൂടുതൽ ഗര്‍ഭിണി  ആണെങ്കിൽ  ആ ഉദ്യോഗാർത്ഥിയെ താൽക്കാലികമായി അയോഗ്യയായി കണക്കാക്കുമെന്നും കുഞ്ഞ് ജനിച്ച്  നാല് മാസത്തിനുള്ളിൽ  ജോലിയില്‍       ചേരാൻ അനുവദിക്കാമെന്നും  എസ് ബി ഐ സർക്കുലറിൽ പറയുന്നു.

എസ് ബി ഐ  യുടെ മുൻ നിയമങ്ങൾ അനുസരിച്ച്, ഗർഭിണികളായ സ്ത്രീകൾക്ക് ഗർഭാവസ്ഥയുടെ ആറുമാസം വരെ ബാങ്കിൽ നിയമനത്തിന് അർഹതയുണ്ട്. സ്‌പെഷ്യലിസ്റ്റ് ഗൈനക്കോളജിസ്റ്റിന്റെ സാക്ഷ്യപത്രം വേണമെന്ന് മാത്രം. ഡൽഹി വനിതാ കമ്മീഷൻ, എസ് ബി ഐ   ചെയർമാനോട് നൽകിയ നോട്ടീസിൽ, സർക്കുലർ പിൻവലിക്കാനും പ്രസ്തുത മാർഗ്ഗനിർദ്ദേശങ്ങൾ സ്ത്രീകളോട് വിവേചനരഹിതമാണെന്ന് ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാനും ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.

Eng­lish Sum­ma­ry :S B I with­draws con­tro­ver­sial order ban­ning preg­nant women

you may also like this video

Exit mobile version