Site iconSite icon Janayugom Online

മുണ്ടക്കയത്ത് പുലിയിറങ്ങിയതായി ആശങ്ക

കോട്ടയം മുണ്ടക്കയം ഈസ്റ്റ് ചെന്നാപ്പാറയിൽ പുലിയിറങ്ങിയതായി ആശങ്ക. തോട്ടത്തിൽ റബ്ബർ വെട്ടാൻ ടാപ്പിങ് തൊഴിലാളികളാണ് കഴിഞ്ഞ ദിവസം ഇവിടെ രാവിലെ പുലിയെ കണ്ടത്.ക്യാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം പരിശോധിച്ച് പിടികൂടാനുള്ള അടിയന്തിര നടപടിസ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കാട്ടാനയ്ക്കും രാജവെമ്പാലയ്ക്കും പിന്നാലെ പെരുവന്താനം ടി.ആര്‍.ആന്റ് ടി കമ്പനി റബ്ബര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങിയതായുള്ള ആശങ്ക. ചെന്നാപ്പാറ ടോപ്പ് റബ്ബര്‍ തോട്ടത്തില്‍ റബ്ബർ ടാപ്പിങ്ങിന് എത്തിയ മോഹനനാണ് കഴിഞ്ഞ ദിവസം പുലിയെ കണ്ടിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല എന്നാൽ പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെയും കടിച്ചു കീറി കൊന്ന നിലയില്‍ കണ്ടെത്തിയിരുന്നു. ഇത് പുലി പിടിച്ചതാണന്നു കരുതുന്നു.

ENGLISH SUMMARY:Concern that the tiger land­ed in Mundakkayam
You may also like this video

Exit mobile version