Site icon Janayugom Online

ഉത്സവങ്ങളില്‍ ഇളവ്: ആറ്റുകാല്‍ പൊങ്കാല നിരത്തുകളില്‍ അനുവദിക്കില്ല

സംസ്ഥാനത്ത് കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ മതപരമായ ഉത്സവങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുപ്പിച്ചു. ആലുവ ശിവരാത്രി, മാരാമൺ കൺവെൻഷൻ, ആറ്റുകാൽ പൊങ്കാല ഉൾപ്പെടെ എല്ലാ മതപരമായ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാം. ആറ്റുകാൽ പൊങ്കാല മുൻവർഷത്തെപ്പോലെ വീടുകളിൽ മാത്രമായി പരിമിതപ്പെടുത്തണം.

റോഡുകളിൽ അനുവദിക്കില്ല. 72 മണിക്കൂറിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ മൂന്നു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖയോ കയ്യിലുള്ള 18 വയസിനു മുകളിലുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. രോഗലക്ഷണങ്ങൾ ഇല്ലാത്ത 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുക്കാം. മുഴുവൻ സമയവും മാസ്ക് ധരിച്ചിരിക്കണം. പന്തലിൽ ആഹാരസാധനങ്ങൾ വിതരണം ചെയ്യരുത്. സംഘാടകർ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

Eng­lish Sum­ma­ry: Con­ces­sions on fes­ti­vals: Not allowed on Attukal Pon­gala streets

You may like this video also

Exit mobile version