Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് നടത്തുക ഭരണഘടന പ്രകാരം

ഭരണഘടനാ വ്യവസ്ഥകള്‍ക്കും ജനപ്രാതിനിധ്യ നിയമത്തിനും അനുസരിച്ചായിരിക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി രാഷ്ട്രീയ പാര്‍ട്ടികളുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തിയ ശേഷമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പ്രതികരണം. 

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമയത്തിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്തണമെന്നതാണ് ഭരണഘടനയും ജനപ്രാതിനിധ്യ നിയമവും അനുശാസിക്കുന്നത് എന്നായിരുന്നു മറുപടി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ സിറ്റിങ്ങ് ചേര്‍ന്ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് തെരഞ്ഞെടുപ്പ് ന‍ടത്തേണ്ടത്. കാലാവധി പൂര്‍ത്തീയാകാൻ ആറ് മാസം ബാക്കി നില്‍ക്കേ കമ്മിഷന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും ഇതേ നിയമമാണുള്ളത്. ഇതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

Eng­lish Sum­ma­ry: Con­duct elec­tions accord­ing to the constitution

You may also like this video

Exit mobile version