Site iconSite icon Janayugom Online

വികസന 
സെമിനാർ 
നടത്തി

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് 2022–23 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ കരട് പദ്ധതി ചർച്ച ചെയ്യുന്നതിന് വികസന സെമിനാർ നടത്തി. പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. രേണുരാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷ കെ എസ് ലതി മുഖ്യതിഥിയായി.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എ ശോഭ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി ബാബു, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ പ്രിയ ടീച്ചർ, വത്സല ടീച്ചർ, ടി എസ് താഹ, അംഗങ്ങളായ എൻ എസ് ശിവപ്രസാദ്, ബിനു ഐസക്ക് രാജു, ജി ആതിര, സെക്രട്ടറി കെ ആർ ദേവദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാറിൽ തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

Exit mobile version