Site iconSite icon Janayugom Online

ഹര്‍ത്താല്‍: സ്വത്ത് കണ്ടുകെട്ടൽ റിപ്പോർട്ട് കോടതിയില്‍

മിന്നൽ ഹർത്താലിൽ പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടിയതിന്റെ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ജില്ലകൾ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങൾ സർക്കാർ കോടതിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്. അതേസമയം മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ വിശദീകരിച്ചു. കേസ് ഇന്ന് കോടതി പരിഗണിക്കും.

മിന്നൽ ഹർത്താലിൽ ഉണ്ടായ 5.20 കോടിയുടെ നഷ്ടം സംഘടനയുടെയും നേതാക്കളുടെയും സ്വത്ത് കണ്ടുകെട്ടി ഈടാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. സംസ്ഥാനത്ത് ഇതുവരെ ആകെ 209 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടിയിട്ടുണ്ട്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ ജപ്തി നടപടി ഉണ്ടായത്. 87 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരിൽ എട്ട് പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്. തൃശൂർ 18, വയനാട് 11, കണ്ണൂരിൽ എട്ട്, കാസർകോട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആറ് വീതവും കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ അഞ്ച് വീതം, കൊല്ലത്ത് ഒരാളുടെയും സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

Eng­lish Sum­ma­ry: con­fis­ca­tion of pfi assets
You may also like this video

Exit mobile version