Site iconSite icon Janayugom Online

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. ഇതേത്തുടര്‍ന്ന് ജിരിബാം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുക്കി സായുധ ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മെയ്തി വിഭാഗത്തില്‍പ്പെട്ട സോയിബാം ശരത് കുമാര്‍ സിങ്ങ് എന്ന 59 കാരന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. കുക്കി വിഭാഗത്തിന്റെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ജനക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തെരഞ്ഞെടുപ്പിന് മുന്‍പ് കൈമാറിയ തോക്കുകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്ഥലത്ത് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. 

Eng­lish Summary:Conflict again in Manipur
You may also like this video

Exit mobile version