Site icon Janayugom Online

മണിപ്പുരിൽ വീണ്ടും സംഘർഷം; സ്ത്രീയെ വെടിവച്ചു കൊന്നു

മണിപ്പുരിൽ വീണ്ടും സംഘർഷം തുടരുന്നു. അതിർത്തി മേഖലകളിൽ വീണ്ടും വെടിവെയ്പ് ഉണ്ടായി. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ ആണ് വീണ്ടും വെടിവയ്പ് ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് ഇംഫാലിൽ അക്രമികള്‍ സ്ത്രീയെ വെടിവെച്ച് കൊന്നു. മാനസിക വെല്ലുവിളികൾ നേരിടുന്ന നാഗ വിഭാഗക്കാരിയാണ് കൊല്ലപ്പെട്ടത്. കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചാണ് ഇവരെ വധിച്ചതെന്നാണ് സൂചനകൾ.

രണ്ടാം തവണയാണ് ഇത്തരത്തിലുളള സംഭവം ഇംഫാലിൽ നടക്കുന്നത്. വെസ്റ്റ്ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. ഇതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു മെയ്ത്തീ വിഭാ​ഗക്കാരൻ കൊല്ലപ്പെട്ടു.

eng­lish summary;Conflict again in Manipur; The woman was shot dead

you may also like this video;

Exit mobile version